'പിണറായി ദ ലെജൻഡ്' ; മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ട് ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്ററി|Pinarayi The Legend

ഡോക്യുമെന്‍ററി സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിൽ തലസ്ഥാനത്ത് പ്രദർശിപ്പിക്കും.
pinarayi vijayan
Published on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിക്കൊണ്ട് ഡോക്യുമെന്‍ററി വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് "പിണറായി ദി ലജൻഡ്" എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നത്.

ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ഡോക്യുമെന്‍ററി സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് പ്രദർശിപ്പിക്കും. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ചെലവെന്ന് കണക്കുകൾ. നേമം സ്വദേശിയാണ് ഡോക്യുമെന്‍ററിയുടെ സംവിധായകൻ.

നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസസിയേഷൻ ഡോക്യുമെന്‍ററി ഒരുക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com