ശിവഗിരി തീർഥാടനം; ചെമ്പഴന്തി ഗുരുകുലത്തിലും തീർത്ഥാടകരുടെ പ്രവാഹം | Pilgrimage to Sivagiri

ശിവഗിരി തീർഥാടനം; ചെമ്പഴന്തി ഗുരുകുലത്തിലും തീർത്ഥാടകരുടെ പ്രവാഹം | Pilgrimage to Sivagiri
Updated on

ചെമ്പഴന്തി: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലേക്കും തീർഥാടകരുടെ പ്രവാഹം(Pilgrimage to Sivagiri). തീർഥാടകരെ സ്വീകരിക്കാനായി ചെമ്പഴന്തി ഗുരുകുലവും പ്രധാന പാതകളും മഞ്ഞ കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ശിവഗിരിയിൽ നിന്ന് ചെമ്പഴന്തിയിലേക്ക് അധിക സർവീസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. തീർഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തൻകോട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്.എൻ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാനുമായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com