ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ ഷോക്കേറ്റ് തീർഥാടക മരിച്ചു |Electrocution

ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം ഉണ്ടായത്.
Electrocution
Published on

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ തീർഥാടക ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരണപ്പെട്ടത്.

ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം ഉണ്ടായത്. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഭരതമ്മക്ക് ഷോക്കേറ്റത്.

ദേവസ്വം ബോർഡ് സ്ഥാപിച്ച ഇരുമ്പ് പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com