പാലക്കാട് : കേരളത്തിൽ വീണ്ടും പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് അപകടം. വയോധികയുടെ ഇടതുകൈ വിരലുകൾ അറ്റുതൂങ്ങി. വാണിയംകുളത്താണ് സംഭവം. (Pig trap accident in Palakkad)
മാലതി എന്ന 65കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ മകൻ പ്രേംകുമാർ ആണ് കെണി സ്ഥാപിച്ചത് എന്നാണ് സംശയിക്കുന്നത്. ഇവരുടെ ബന്ധുവായ യുവതിയാണ് സംഭവം കണ്ടത്.
മാലതി ഷോക്കേറ്റ് കിടന്നത് വീട്ടുപറമ്പിലാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഷൊർണൂർ പോലീസ് മാലതിയുടെ മകൻ പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുത്തു.