എറണാകുളം : വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹൈബ്രിഡ് തഞ്ചാവുമായി ഫിസിഷ്യന്‍ അസിസ്റ്റന്റ് അറസ്റ്റിൽ. കൊട്ടാരക്കര ഉമ്മന്നൂര്‍ പ്ലാപ്പിള്ളി കളിക്കല്‍ പുത്തന്‍വീട്ടില്‍ അലന്‍ കോശി(25)യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫിസിഷ്യന്‍ അസിസ്റ്റന്റാണ് ഇയാള്‍. പ്രതിയിൽ നിന്ന് 2.23 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8.24 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
നാലു കവറുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തൂക്കാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ത്രാസും ഇയാളുടെ താമസസ്ഥലത്തു നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ പരിശോധന നടത്തിയത്.