തിരുവനന്തപുരം: ജനുവരി 12 മുതൽ അനുഭവപ്പെടുന്ന ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വി.എം. സുധീരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യനിലയിൽ വേണ്ടത്ര പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.(Physical illness, VM Sudheeran admitted to Thiruvananthapuram Medical College)
ആശുപത്രിയിൽ പ്രവേശിച്ച വിവരം വി.എം. സുധീരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വരും ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
നിശ്ചയിക്കപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം പൊതുപ്രവർത്തകരോടും സംഘാടകരോടും ക്ഷമ ചോദിച്ചു.