

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സണ്ണി ബോല യാദവ്, ശ്യാം ബെല്‍വാല്‍ എന്നിവരെയാണ് കൊച്ചിയില്‍ എത്തിച്ചത്. മറ്റു പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
എട്ടു ദിവസത്തെ വ്യാപക തിരച്ചിലിന് ശേഷമാണ് മുംബൈ താനെയില്‍ നിന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മുംബൈ സംഘത്തിലെ സണ്ണി ബോല യാദവ്, ശ്യാം ബെല്‍വാല്‍ എന്നിവരാണ് പൊലീസിന്റെ വലയിലായത്. പ്രതികളില്‍ നിന്ന് 4 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.