Pettimudi landslide : ഭീതിയുണർത്തുന്ന ഓർമ്മകളിൽ വിതുമ്പി ഒരു നാട് : പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്..

സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇപ്പോഴും കേന്ദ്രസഹായം ലഭ്യമായിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്
Pettimudi landslide : ഭീതിയുണർത്തുന്ന ഓർമ്മകളിൽ വിതുമ്പി ഒരു നാട് : പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്..
Published on

ഇടുക്കി : കേരളത്തിൻ്റെയും ഇടുക്കിയുടെയും മനസ്സിൽ നോവായി അവശേഷിച്ച പെട്ടിമുടി ദുരന്തത്തിന് ഇന്ന് 5 വയസ്. എഴുപത് പേരെയാണ് കൺചിമ്മിയ നേരം കൊണ്ട് ഉരുളെടുത്തത്. പലയിടങ്ങളിലായി ജീവിതം തെരുപ്പിടിക്കുകയാണ് അതിജീവിതർ. (Pettimudi landslide disaster)

സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇപ്പോഴും കേന്ദ്രസഹായം ലഭ്യമായിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. 2020 ആഗസ്റ്റ് 6നാണ് ആ ദുരന്തം പെട്ടിമുടിയെ അപ്പാടെ വിഴുങ്ങിയത്.

നാല് ലയങ്ങളിലെ 22 തൊഴിലാളി കുടുംബങ്ങളിലായി ആകെ 82 പേർ ഉണ്ടായിരുന്നു. 66 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജീവനോടെ രക്ഷപ്പെട്ടതാകട്ടെ 12 പേരും..

Related Stories

No stories found.
Times Kerala
timeskerala.com