
മലപ്പുറം: പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ അറസ്റ്റിൽ. ബിവറേജസ് ഔട്ട് ലെറ്റ് മാറ്റി സ്ഥാപിച്ചതിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിയുകയും ഷോപ്പിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്‌തിരുന്നു.
ബെവ്‌കോ മാനേജരുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ മൂന്നു പേർ അറസ്റ്റിലാകുന്നത്.