എം.ജി സർവകലാശാല വി.സിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് നിവേദനം

എം.ജി സർവകലാശാല വി.സിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് നിവേദനം
Published on

തിരുവനന്തപുരം: കോളജിൽ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിനെ പരീക്ഷയെഴുതാൻ അനുമതി കൊടുത്ത എം.ജി. സർവകലാശാല വി.സിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകിയത്.

ഗുരുതരമായ സ്വഭാവ ദൂഷ്യം കാരണമാണ് എടത്വാ സെൻറ് അലോഷ്യസ് കോളജിലെ വിദ്യാർഥിയായ എസ്.എഫ്.ഐ നേതാവ് ശ്രീജിത്ത് സുഭാഷിനെ 2023 ഒക്ടോബറിൽ നിർബന്ധിത ടി.സി നൽകി കോളജിൽ നിന്ന് പുറത്താക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കി. ശ്രീജിത്ത് സുഭാഷിന് ബി.എസ്.സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റേണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനുമാണ് എം.ജി വൈസ് ചാൻസലറുടെ ഉത്തരവിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com