'SIRനെതിരായ ഹർജി നൽകേണ്ടത് സുപ്രീം കോടതിയിൽ': കേരള സർക്കാരിനോട് ഹൈക്കോടതി | SIR

കേന്ദ്ര സർക്കാരും കേരളത്തിന്റെ ആവശ്യത്തെ എതിർത്തു.
Petition against SIR should be filed in the Supreme Court, High Court to the government
Published on

കൊച്ചി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ഹർജി നൽകേണ്ടത് സുപ്രീം കോടതിയിൽ ആയിരുന്നെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബെഞ്ച് നാളെ വിധി പറയും.(Petition against SIR should be filed in the Supreme Court, High Court to the government)

തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നത്. ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. എസ്.ഐ.ആറിന് നിലവിൽ അടിയന്തര പ്രാധാന്യം ഇല്ലാത്തതിനാൽ നടപടികൾ നീട്ടിവെക്കണം എന്നായിരുന്നു ആവശ്യം.

ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എസ്.ഐ.ആർ. നടപടികൾ 55% പൂർത്തിയായി. ഈ ഘട്ടത്തിൽ നിർത്തിവെക്കുന്നത് പ്രായോഗികമല്ല. കൂടാതെ, പരോക്ഷമായി എസ്.ഐ.ആർ. തടസ്സപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കമ്മീഷൻ വാദിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് എസ്.ഐ.ആർ. പൂർത്തിയാക്കേണ്ടതുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരും കേരളത്തിന്റെ ആവശ്യത്തെ എതിർത്തു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്. അതിനാൽ, ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com