Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaസർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന പരാതി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഇന്ന്...

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന പരാതി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ | Chief Minister

🎙️ Latest Podcast

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.(Petition against Chief Minister’s Office in High Court today)

സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽ കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ഹർജി. ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ജീവനക്കാരുടെ അനുമതിയില്ലാതെ ശേഖരിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണ് എന്ന് ഇതിൽ പറയുന്നു.

വിവരങ്ങൾ ശേഖരിച്ചത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഇത് വിവരസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.