പന്നിപ്പടക്കം കടിച്ച വളർത്തു നായയുടെ തല പൂർണ്ണമായും തകർന്നു: ദാരുണാന്ത്യം | Pet dog

ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പന്നിപ്പടക്കം കടിച്ച വളർത്തു നായയുടെ തല പൂർണ്ണമായും തകർന്നു: ദാരുണാന്ത്യം | Pet dog
Published on

കൊല്ലം: പുനലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്തതിനെ തുടർന്ന് വളർത്തുനായ ചത്തു. മണലിൽ സ്വദേശി പ്രകാശിൻ്റെ വീട്ടിലെ നായയ്ക്കാണ് ദുരന്തം സംഭവിച്ചത്. പടക്കം പൊട്ടി നായയുടെ തല പൂർണ്ണമായും തകർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.(Pet dog's head completely shattered after biting into firecracker)

തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായി നായ വീടിന് മുന്നിൽ എത്തിയതിന് പിന്നാലെ പടക്കം പൊട്ടുകയായിരുന്നു.

ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നികളെ പിടിക്കാൻ നാടൻ ബോംബുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

Related Stories

No stories found.
Times Kerala
timeskerala.com