എറണാകുളം: പള്ളുരുത്തിയിൽ വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരൻ്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തി സ്വദേശിയായ പി.കെ. ഹാഷിബിനാണ് കടിയേറ്റത്. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന നായ റോഡിലിറങ്ങി ഹാഷിബിനെ ആക്രമിക്കുകയായിരുന്നു.(Pet dog bites passerby's ear on road in Ernakulam)
വീട്ടുടമ കാർ അകത്തേക്ക് കയറ്റാൻ വേണ്ടി ഗേറ്റ് തുറന്ന സമയത്താണ് നായ പുറത്തേക്ക് ഓടി റോഡിലിറങ്ങിയത്.ചെവിക്കാണ് ഹാഷിബിന് കടിയേറ്റത്.
സംഭവത്തെ തുടർന്ന് പരിക്കേറ്റ ഹാഷിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളർത്തുനായ്ക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയെക്കുറിച്ചും പൊതുസ്ഥലത്തെ സുരക്ഷയെക്കുറിച്ചും പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്.