
കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭരണസമിതി അംഗം പിടിയിൽ. കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ ബിനാമി വായ്പകളിലൂടെ 33 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസിൽ കോൺഗ്രസ് നേതാക്കളടക്കം 18 പ്രതികളാണുള്ളത്.