കാസർഗോഡ് : കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അനിൽ കുമാറിന് സർക്കാർ പരോൾ അനുവദിച്ചു. ഇയാൾ കേസിലെ നാലാം പ്രതിയാണ്. ഒരു മാസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. (Periya double murder case)
ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല എന്നാണ് നിർദേശം. കേരളത്തിൽ രാഷ്ട്രീയ ഓളമുണ്ടാക്കിയ കേസാണിത്.
യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് 2019 ഫെബ്രുവരി 17നായിരുന്നു.