
കണ്ണൂർ : കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി സുബീഷ് വെളുത്തോളിക്ക് പരോൾ അനുവദിച്ചു. ഇയാൾ കേസിലെ എട്ടാം പ്രതിയാണ്. ഇരുപത് ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. (Periya double murder case)
നിലവിൽ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. സുബീഷ് താൻ അസുഖബാധിതൻ ആണെന്നും പരോൾ അനുവദിക്കണമെന്നും കാട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയിരുന്നു.
ഇയാളടക്കം പത്ത് പേരെയാണ് കോടതി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് വിധിച്ചത്.