പേരാമ്പ്ര ലാത്തിച്ചാർജ്: ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; ശനിയാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്താൻ കോൺഗ്രസ് | Shafi Parambil MP injured

പേരാമ്പ്ര ലാത്തിച്ചാർജ്: ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; ശനിയാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്താൻ കോൺഗ്രസ് | Shafi Parambil MP injured
Published on

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്ത്. നാളെ സംസ്ഥാനത്തുടനീളം ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിനു പുറമെ, കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും രാത്രി 10 മണിക്ക് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പോലീസ് നടത്തിയ ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. അദ്ദേഹത്തെ കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഡി.വൈ.എസ്.പി. ഹരിപ്രസാദിനും പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.കെ.ജി. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ (വ്യാഴാഴ്ച) പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കുന്നതിനിടെയാണ് സിപിഎം, യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നത്. ഇതോടെ സംഘർഷം രൂക്ഷമാവുകയും പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com