'സർക്കാരിനെതിരായ ജനവിധി ഉറപ്പ്, ദുരന്ത ബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാൻ ആയിട്ടില്ല': T സിദ്ദിഖ് MLA | Government

കോൺഗ്രസിൻ്റെ ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതിയും അദ്ദേഹം അറിയിച്ചു
'സർക്കാരിനെതിരായ ജനവിധി ഉറപ്പ്, ദുരന്ത ബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാൻ ആയിട്ടില്ല': T സിദ്ദിഖ് MLA | Government
Updated on

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി.(People's verdict against the government is certain, says T Siddique MLA)

ചൂരൽമല ദുരന്തബാധിതർക്ക് ഇപ്പോഴും ആവശ്യമായ സഹായം എത്തിക്കാൻ സർക്കാരിനായിട്ടില്ല. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും സർക്കാരിനെതിരായ ശക്തമായ ജനവിധി ഉണ്ടാകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

അതേസമയം, വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് ഏറ്റെടുത്ത ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതിയും ടി. സിദ്ദിഖ് അറിയിച്ചു. വീട് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്തിൻ്റെ രജിസ്‌ട്രേഷൻ ഈ മാസം തന്നെ നടത്തും. സ്ഥലത്തിൻ്റെ അഡ്വാൻസ് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഡിസംബർ 28ന് വീടുകളുടെ നിർമ്മാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com