വയലൻസ് സിനിമ കാണാൻ ആളുണ്ട്; കൊലപാതകികളെ ഇന്‍സ്റ്റഗ്രാമിൽ ആഘോഷിക്കുന്നു; പി.സി വിഷ്ണുനാഥ്‌

സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വളരെ സുലഭമായി ലഹരി ലഭ്യമാകുന്നു
വയലൻസ് സിനിമ കാണാൻ ആളുണ്ട്; കൊലപാതകികളെ ഇന്‍സ്റ്റഗ്രാമിൽ ആഘോഷിക്കുന്നു; പി.സി വിഷ്ണുനാഥ്‌
Updated on

കൊച്ചി: വയലൻസ് സിനിമ കാണാൻ പ്രേക്ഷകരുണ്ടെന്നും കൊലപാതകികളെ വരെ ഇന്‍സ്റ്റഗ്രാമിൽ ആഘോഷിക്കുകയാണെന്നും പി.സി വിഷ്ണുനാഥ്‌ എം.എൽ.എ. സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വളരെ സുലഭമായി ലഹരി ലഭ്യമാകുന്നു. ലഹരിയുടെ ഉറവിടം കണ്ടെത്തി, ലഹരിയെത്തുന്ന വഴി മുഴുവനായി നശിപ്പിക്കുകയാണ് വേണ്ടത്.

രക്ഷാകർത്താക്കൾക്ക് മക്കളോട് സംസാരിക്കാൻ പോലും പേടിയാണ്. കുട്ടികളെ ശാസിക്കാനും നേർവഴിക്ക് നടത്താനും അധ്യാപകർക്കും ഭയമാണ്. ഇതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com