മലപ്പുറം : കുട്ടികളടക്കമുള്ള 7 യാത്രക്കാർ തിരൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തിറക്കാൻ സാധിച്ചത്. ഉടനെ തന്നെ റെയിൽവേ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. (People stuck int Tirur railway station lift )
എന്നിരുന്നാലും ലിഫ്റ്റ് തുറക്കാൻ സാധിക്കാതെ വന്നതിനാൽ ടെക്‌നീഷ്യന്മാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ലിഫ്റ്റ് പൊളിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കി.
തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണ് രാവിലെ 10.15ഓടെ ലിഫ്റ്റിൽ കുടുങ്ങിയത്.