'ജനങ്ങൾക്ക് വലിയ മനംമാറ്റം വന്നു, സ്വർണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല, മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം': സുരേഷ് ഗോപി | BJP

ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂട്ടിയിരുന്ന ചുടുകട്ട കൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു
'ജനങ്ങൾക്ക് വലിയ മനംമാറ്റം വന്നു, സ്വർണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല, മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം': സുരേഷ് ഗോപി | BJP
Updated on

തിരുവനന്തപുരം: ജനങ്ങൾക്ക് വലിയ മനംമാറ്റം വന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് തയ്യാറാകേണ്ടത് നമ്മളാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്ത് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."മനം മാറ്റത്തിലൂടെ വന്നിട്ടുള്ള നിശ്ചയം പൂർണമായി ഉപയോഗിക്കണം," എന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. (People have changed their minds a lot, says Suresh Gopi to BJP workers)

മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. "മാധ്യമങ്ങളുടെ അവിഹിത സഹായത്തോടെയാണ് വിവാദങ്ങൾ പൊന്തിച്ചെടുക്കാൻ ശ്രമിക്കുന്നത്. സ്വർണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല. ശബരിമല വിഷയത്തിലും ട്രിപ്പിൾ എഞ്ചിൻ സർക്കാരിന്റെ ആവശ്യകതയിലും സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി.

ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്, ജനങ്ങളാണ് അതിന് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ അതിന് ജനങ്ങൾ തീരുമാനിക്കണം. അപ്പോൾ അവിടെ മോഷണം പോയിട്ട് ഒന്നു തൊട്ടുനോക്കാൻ പോലും കഴിയാതെ വരും." സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി കേരളത്തിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ അധികാരത്തിൽ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"2036-ൽ ഒളിമ്പിക്സ് ഇന്ത്യയിൽ വരും. കേരളവും അതിന് സജ്ജമാകണം. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്? മൂന്നുനേരം ചോറുണ്ടാൽ അതിനുള്ള ബുദ്ധി ഉണ്ടാകില്ല. അതിനെ സാമാന്യ ബുദ്ധി ഉണ്ടാകണം. ജനങ്ങൾ സ്വപ്നം കണ്ടോട്ടെ, അതിനെ കുത്തിത്തിരിക്കാൻ വരരുത്. ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂട്ടിയിരുന്ന ചുടുകട്ട കൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാൻ കഴിയില്ല," എന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com