കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹന വ്യൂഹത്തെ പിന്തുടർന്നത് നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സഞ്ചരിച്ചവർ. ഇവരെ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. (People followed CMs convoy)
കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വാഹനത്തിൽ നിന്നും വാക്കി ടോക്കിയും കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.