
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ ശാസ്മംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനകീയ നേതാവായി മാറിയത്.