തൃശൂർ : പീച്ചിയിൽ പോലീസ് മർദ്ദനത്തിൽ കടവന്ത്ര സി ഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇയാൾ പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവമുണ്ടായത്. (Peechi Police station torture case)
നടപടിയെടുക്കാതിരിക്കാനായി 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. മറുപടി ലഭിച്ചു കഴിഞ്ഞാലുടൻ ഇയാൾക്കെതിരെ നടപടി ഉണ്ടാകും.
അഡീഷണൽ എസ് പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.