
തൃശൂർ: പീച്ചി ഡാം റിസർവ്വോയറിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് കമ്മീഷൻ അവലോകന യോഗം നടത്തി.(Peechi Dam accident )
കമ്മീഷൻ അംഗംങ്ങളായ ജലജമോൾ.ടി.സി, കെ.കെ. ഷാജു എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിക്കുകയും, സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യാഗസ്ഥർക്ക് നൽകുമെന്നാണ് കമ്മീഷൻ അറിയിച്ചത്. മരിച്ചത് എറിൻ (16), അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ്.