തൃശൂർ : പീച്ചിയിൽ ഹോട്ടലുടമയെയും ജീവനക്കാരെയും പോലീസ് മർദ്ദിച്ച സംഭവത്തിൽ ഇന്ന് നടപടി ഉണ്ടാകും. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ പരാതി പ്രളയമാണ് ഉണ്ടായത്. (Peechi custodial beating case)
പോലീസ് മർദ്ദനങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.
പീച്ചി കസ്റ്റഡി മർദ്ദനക്കേസിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും.