തൃശൂർ : പീച്ചി കസ്റ്റഡി മർദ്ദനക്കേസിൽ നടപടി ആവശ്യപ്പെട്ട് ഉത്തരമേഖലാ ഐ ജിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്ന് വിവരം. എസ് ഐ രതീഷിനെതിരെ കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. (Peechi Custodial beating case )
അന്വേഷണം നടത്തിയത് അന്നത്തെ തൃശൂർ അഡി. എസ് പി ശശിധരൻ ആയിരുന്നു. രതീഷ് കുറ്റക്കാരൻ ആണെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ, നടപടി ഒന്നും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോർട്ട് വന്നപ്പോഴേക്കും ഇയാൾ കടവന്ത്ര സി ഐ ആയി.
തുടർന്ന് നടപടി എടുക്കാതിരുന്നത് ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ്. ഈ വർഷം ആദ്യം ദക്ഷിണ മേഖല ഐ ജിക്ക് റിപ്പോർട്ട് കൈമാറി. ഈ ഫയൽ ഇത് വരെയും വെളിച്ചം കണ്ടിട്ടില്ല. ഹോട്ടലുടമയെയും ജീവനക്കാരെയും മർദിച്ച കേസിലാണ് നടപടി.