തൃശൂർ : പീച്ചി കസ്റ്റഡി മർദ്ദനക്കേസിൽ പണം വാങ്ങിയിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി നൽകിയ ദിനേശ്. ഹോട്ടലിൽ വച്ച് തനിക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നുവന്നും, പോലീസുകാരുടെ കയ്യിൽ ഈ ദൃശ്യങ്ങൾ ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. (Peechi custodial beating case)
എസ് ഐ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് അതിനാലാണ് എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
സന്ധി സംഭാഷണത്തിൽ തനിക്ക് ജോലി നൽകാമെന്ന് പറഞ്ഞെന്നും പണമടങ്ങുന്ന കവർ കാറിൽ വച്ച് തിരികെ വാങ്ങിയെന്നും, 5000രൂപ മാത്രമാണ് കയ്യിൽ വച്ച് തന്നതെന്നും ദിനേശ് വ്യക്തമാക്കി.