
കോട്ടയം: കുറവിലങ്ങാട്ട് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു(lorry accident). പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി കാൽനടയാത്രികനെ ഇടിക്കുകയിരുന്നു.
അപകടത്തിൽ കുറവിലങ്ങാട് വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്. എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവറാണ് ഇദ്ദേഹം.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. അപകടം നടന്നയുടൻ റെജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.