
പാലക്കാട്: പുതുശേരിയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ജീവൻ നഷ്ടമായി(lorry). ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽപെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇയാൾക്ക് ഏകദേശം 60 വയസോളം പ്രായം വരും. ഇയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ഇടിച്ചത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ആണെന്ന് കസബ പോലീസ് പറഞ്ഞു. ലോറിയും ഡ്രൈവറും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്.