തൃശൂർ: നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഇടിച്ച് തെറിപ്പിച്ച് കാൽനട യാത്രികനായ വയോധികന് ദാരുണാന്ത്യം. തൃശൂരിലെ മുണ്ടത്തിക്കോട് രാജഗിരി സ്കൂൾ ബസ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചുകയറി. അപകടമുണ്ടാക്കിയ ബുള്ളറ്റ് യാത്രികൻ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മിണാലൂർ വടക്കേക്കരയിൽ താമസിച്ചിരുന്ന 70 വയസ്സുകാരനായ കോയ ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ച് വീണ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.