കോട്ടയത്ത് പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു |accident death

ആനകല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്താണ് (68) മരണപ്പെട്ടത്.
accident death
Published on

പാലാ : പിഴകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. ആനകല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്താണ് (68) മരണപ്പെട്ടത്. പാലാ-തൊടുപുഴ റോഡില്‍ പിഴക് ആറാംമൈലില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അപകടം ഉണ്ടായത്.

തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്. പരിക്കേറ്റ എലിസബത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com