എറണാകുളം : കാലടിയിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാലടി കൈപ്പട്ടൂർ പുതുശേരി വീട്ടിൽ പി പി തോമസ് (79) ആണ് മരണപ്പെട്ടത്.
ഇന്ന് 2.30 ഓടെ കാലടി പട്ടണത്തിൽ പെരുമ്പാവൂർ റോഡിലായിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുമ്പോൾ അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന ബസ് ഇടിച്ചു വീണ തോമസിന്റെ തലയിൽകൂടി ബസിൻ്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.