Kerala
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം |Accident death
കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരണപ്പെട്ടത്.
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പള്ളിയിൽ പോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികനെ ബൈക്കിടിക്കുകയായിരുന്നു.
കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരണപ്പെട്ടത്. ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു.