

കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കുമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശം നൽകി. (P C George)
കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.