പായിംപാടം വാര്‍ഡ് തിരഞ്ഞെടുപ്പ്: പ്രാദേശികാവധി പ്രഖ്യാപിച്ചു | Election

വോട്ടെടുപ്പ് ദിവസമായ ജനുവരി 12 നും വോട്ടെണ്ണല്‍ ദിവസമായ ജനുവരി 13നും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
holiday
Updated on

മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം (ഏഴ്) വാര്‍ഡില്‍ ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനായ കാരപ്പുറം ക്രസന്റ് യു.പി.സ്‌കൂളിന് (വടക്ക് ഭാഗം) വോട്ടെടുപ്പിന്റെ തലേ ദിവസവും (ജനുവരി 11) വോട്ടെടുപ്പ് ദിവസമായ ജനുവരി 12 നും വോട്ടെണ്ണല്‍ ദിവസമായ ജനുവരി 13നും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ 12ന് (തിങ്കള്‍) പ്രാദേിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. (Election)

തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നവയിലെ ജീവനക്കാര്‍ക്ക് പോളിങ്് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാനുള്ള അനുമതി അതത് സ്ഥാപനമേധാവികള്‍ നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com