തിരുവനന്തപുരം : തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിനെ തുടർന്ന് പായസക്കട തകർത്തു.കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയായ കിയോസ്കിലാണ് കാർ ഇടിച്ചു കയറ്റിയത്.
KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നു.ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം നടന്നത്. വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേരാണ് പായസം പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം പിറകിലോട്ട് എടുത്ത് കിയോസ്ക് ഇടിച്ചുതെറിപ്പിച്ചത്.
സംഭവ സമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കട തകർത്തതിന് ശേഷം വാഹനം നിറുത്താതെ ഓടിച്ച് പോയി. പോത്തൻകോട് പൊലീസ് വാഹന നമ്പർ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.