കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷ് (45) ആണ് മരിച്ചത്.(Patient's companion dies after falling from stairs in Kannur)
ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് അപകടം സംഭവിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.