ഇടുക്കി : കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്നെത്തിക്കേണ്ടതായി വന്നു.(Patient was carried through forest in Idukki)
നാട്ടുകാർ കാട്ടുകമ്പും കമ്പിളിയും കൊണ്ട് മഞ്ചൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത് പനി ബാധിച്ച രാജാക്കന്നിയെയാണ്. സഞ്ചരിക്കാൻ യോഗ്യമായ റോഡില്ലാത്തതാണ് ഇതിന് കാരണം.