പത്തനംതിട്ട : പുല്ലാട് യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽപ്പോയ ഭർത്താവ് പിടിയിൽ. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് തിരുവല്ല നഗരത്തിൽ നിന്ന് ജയകുമാറിനെ പിടികൂടിയത്. (Pathanamthitta woman murder case)
ഇയാൾ ഭാര്യ ശ്യാമയെ കുത്തിക്കൊലപ്പെടുത്തുകയും ഒളിവിൽപ്പോവുകയും ആയിരുന്നു. സംശയമാണ് കൊലയിൽ കലാശിച്ചത് എന്നാണ് വിവരം. ശ്യാമയുടെ പിതാവ് ശശിയും ഇയാളുടെ സഹോദരിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.