പത്തനംതിട്ട : കോന്നി പാറമട അപകടത്തിൽ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. (Pathanamthitta Quarry accident)
സർക്കാർ ഭൂമി കയ്യേറിയാണ് പാറ പൊട്ടിച്ചത് എന്ന പരാതിയും പരിശോധിക്കും. സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.