പത്തനംതിട്ട : കോന്നിയിൽ പാറമടയിൽ പാറയിടിഞ്ഞ് വീണ് കാണാതായ അതിഥി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ദൗത്യം വൈകുന്നു. സ്ഥലത്ത് വീണ്ടും പാറായിടിയുന്നതാണ് ദൗത്യസംഘത്തിന് വെല്ലുവിളി ആകുന്നത്.(Pathanamthitta Quarry accident)
ഇതോടെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. യന്ത്രങ്ങൾ എത്തിച്ചതിന് ശേഷം രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കും. രണ്ടു പേർ വടംകെട്ടി ഇറങ്ങി സ്ഥലത്തെ പാറക്കഷണങ്ങൾ നീക്കുന്നതിനുള്ള നടപടി നടന്നിരുന്നു.
വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും, നിലവിലുള്ള സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാദൗത്യത്തിൽ എൻ ഡി ആർ എഫ് സംഘവും പങ്കുചേരുന്നുണ്ട്.
ഇന്നലെ ഇക്കൂട്ടത്തിലെ ഒരാളുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേബ് പ്രധാ(51)ൻ്റെ മൃതദേഹമാണ് പുറത്തെടുത്തത്. ബീഹാർ സ്വദേശിയായ അജയ് കുമാർ റായ് (38) എന്നയാൾക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ തന്നെ ദൗത്യം ഏറെ സങ്കീർണ്ണമാണ്.