പത്തനംതിട്ട : കോന്നിയിൽ പാറമടയിൽ പാറക്കെട്ട് ഇടിഞ്ഞ് വീണു കാണാതായ അതിഥി തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇതിനായി രണ്ടു പേർ വടംകെട്ടി ഇറങ്ങി സ്ഥലത്തെ പാറക്കഷണങ്ങൾ നീക്കുന്നതിനുള്ള നടപടി നടക്കുകയാണ്.(Pathanamthitta Quarry accident )
വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും, നിലവിലുള്ള സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാദൗത്യത്തിൽ എൻ ഡി ആർ എഫ് സംഘവും പങ്കുചേരുന്നുണ്ട്.
ഇന്നലെ ഇക്കൂട്ടത്തിലെ ഒരാളുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേബ് പ്രധാ(51)ൻ്റെ മൃതദേഹമാണ് പുറത്തെടുത്തത്. ബീഹാർ സ്വദേശിയായ അജയ് കുമാർ റായ് (38) എന്നയാൾക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ തന്നെ ദൗത്യം ഏറെ സങ്കീർണ്ണമാണ്.