പത്തനംതിട്ട : കോന്നിയിൽ പാറമടയിലുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്നും തിരച്ചിൽ തുടരും. എൻ ഡി ആർ എഫ് സംഘവും ബിഹാർ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കുചേരും.(Pathanamthitta quarry accident)
ഇന്നലെ ഒഡീഷ സ്വദേശി മഹാദേവിൻ്റെ മൃതദേഹം പുറത്തെടുത്തിരുന്നു. അതേസമയം, ക്വാറിയുടെ അനുമതിയുൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കളക്ടർ ജിയോളജി വകുപ്പിന് നിർദേശം നൽകിയിരുന്നു.