Kerala
POCSO : പത്തനംതിട്ട POCSO കേസ് അട്ടിമറി: ശിക്ഷാ നടപടിയിൽ ഇരട്ട നീതിയെന്ന് സേനയിൽ വിമർശനം
പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണ് നടക്കുന്നത്.
പത്തനംതിട്ട : പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഉണ്ടായ നടപടിയിൽ ഇരട്ട നീതിയെന്ന് സേനയ്ക്കുള്ളിൽ വിമർശനം. (Pathanamthitta POCSO case )
കേസെടുക്കാൻ വൈകിയെന്ന കാരണത്താൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ, പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണ് നടക്കുന്നത്.