പത്തനംതിട്ട : പോക്സോ കേസ് അട്ടിമറിയിൽ കടുത്ത നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. സംഭവത്തിൽ തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. (Pathanamthitta POCSO case)
പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെട്ടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയും ഹൈക്കോടതി അഭിഭാഷകനുമായ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ്.