പത്തനംതിട്ട : പോക്സോ കേസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിലെ നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്ത് പോലീസ്. പെൺകുട്ടി ഇവിടുത്തെ അന്തേവാസി ആയിരുന്ന കാലത്ത് ഗർഭിണി ആയിരുന്നുവെന്ന പരാതിയിലാണ് കേസ്.(Pathanamthitta POCSO case)
ഈ വിവരം മറച്ചുവയ്ക്കാൻ നടത്തിപ്പുകാരി കുട്ടിയെ മകനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം. അടൂർ പൊലീസാണ് പോക്സോ കേസ് എടുത്തത്.