പത്തനംതിട്ട : വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊന്ന് മരുമകൻ. സുനിൽ ആണ് ഉഷാമണിയെന്ന 54കാരിയെ കൊലപ്പെടുത്തിയത്. (Pathanamthitta murder case)
തലയ്ക്കടിച്ച് ഇവരെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ അവിടെത്തന്നെ നിലയുറപ്പിച്ചു. വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം.
പോലീസെത്തിയപ്പോൾ ഇയാൾ താനാണ് കൊല നടത്തിയതെന്ന് തുറന്നുപറഞ്ഞു. കൊലയിലേക്ക് നയിച്ചത് വീട്ടുവഴക്കാണെന്നാണ് പോലീസ് പറഞ്ഞത്.