പത്തനംതിട്ട : 14 വർഷത്തോളമായി ശമ്പളം ലഭിക്കാത്ത അധ്യാപികയുടെ ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന നിർദേശം തള്ളി സ്‌കൂൾ മാനേജ്മെന്‍റ്. (Pathanamthitta man's suicide case)
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് വീഴ്ച വരുത്തിയതെന്നും, വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
ഇതിൻ്റെ രേഖകളും സ്‌കൂൾ മാനേജർ പുറത്തുവിട്ടു. അതേസമയം, മരിച്ച ഷിജോ വി ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.